സ്വന്തം ലേഖകൻ
കൊച്ചി : വിമാനയാത്രക്കിടെ മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്ന പരാതിയുമായി മലയാളത്തിലെ ഒരു യുവ നടി പൊലീസിനെ സമീപിച്ചു. വിമാനത്തിലുണ്ടായിരുന്ന സഹയാത്രികനെതിരെയാണ് നടിയുടെ പരാതി. സഹയാത്രികന്‍ നടിയോടെ അപമര്യാദയായി പെരുമാറുകയായിരുന്നു.
സംഭവം നടന്നശേഷം വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പരാതി പറഞ്ഞിട്ടും യാതൊരു ഇടപെടലും ഉണ്ടായില്ലെന്നും യുവനടി ആരോപിച്ചു. മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നതെന്നും നടി വ്യക്തമാക്കുന്നു.. നടിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന് മദ്യലഹരിയിലായിരുന്ന യാത്രികന്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം.
വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. കൊച്ചിയിലെത്തിയ ശേഷം ഇവര്‍ പൊലീസില്‍ പരാതിപെടുകയായിരുന്നു. താരം തന്റെ ഈ ദുരനുഭവം വെളിപ്പെടുത്തിയത് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
0 تعليقات