banner

സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് തർക്കം!, പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ


സ്വന്തം ലേഖകൻ
കോട്ടയം : സൗജന്യമായി പെട്രോൾ നൽകാത്തതിന് പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ. ഏറ്റുമാനൂരിന് അടുത്തുള്ള പമ്പിലായിരുന്നു സംഭവം. ഏറ്റുമാനൂർ സ്വദേശികളായ ഷിന്റോ, ഷാലു, ആയാംകുടി സ്വദേശി രതീഷ്, പുന്നത്തറ സ്വദേശി സുധീഷ് എന്നിവരാണ് പിടിയിലായത്.
സൗജന്യമായി പെട്രോൾ നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ അതിക്രമം.

സംഭവത്തിന്റെ തുടക്കം ഇങ്ങനെയാണ്, പ്രതികളുടെ സുഹൃത്തായ യുവാവ് പമ്പിലെത്തിയ ശേഷം സൗജന്യമായി പെട്രോൾ നൽകാൻ ആവശ്യപ്പെട്ടു. ജീവനക്കാർ എതിർത്തതോടെ വലിയ വാക്കുതർക്കമാവുകയായിരുന്നു. തുടർന്ന് പ്രതികൾ സംഘമായെത്തി ജീവനക്കാരനെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ആക്രമണത്തിൽ പമ്പ് ജീവനക്കാരൻ സന്ദീപിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ കോടതിയിൽ ഹാജരാക്കിയ നാലു പേരെയും റിമാൻഡ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ പരിക്കേറ്റ സന്ദീപ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്.

إرسال تعليق

0 تعليقات