banner

വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം സുഹൃത്ത് ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി!, 23കാരനായ യുവാവ് പോലീസിൻ്റെ പിടിയിലായി, കേസെടുത്തത് പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് അറസ്റ്റിൽ. ഊരുട്ടമ്പലം സ്വദേശി ഗോകുൽ (23) ആണ് പിടിയിലായത്. സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി. കുടുംബവുമായി അകന്നു കഴിയുകയാണ് പെൺകുട്ടിയുടെ അമ്മ.

പെൺകുട്ടിയെ അമ്മയുടെ രണ്ടാമത്തെ ഭർത്താവ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥിനിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഗോകുൽ ബലാത്സംഗം ചെയ്തതായി പെൺകുട്ടി വെളിപ്പെടുത്തിയത്.

പ്രതി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയുമായി സൗഹൃദം സ്ഥാപിച്ച് കോവളത്തെ ലോഡ്ജിൽ കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ യുവാവിനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പ്രതികരിച്ചു.

إرسال تعليق

0 تعليقات