banner

എൻ.ഡി.എ കാഞ്ഞാവെളിയിൽ സംഘടിപ്പിച്ച ജന പഞ്ചായത്ത് ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ 
ദേശീയ ജനാധിപത്യ സഖ്യം തൃക്കരുവ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാവെളിയിൽ സംഘടിപ്പിച്ച ജന പഞ്ചായത്ത് ബിജെപി  സംസ്ഥാന സമിതി അംഗം അഡ്വക്കേറ്റ് കിഴക്കനേല സുധാകരൻ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരും തൃക്കരുവ പഞ്ചായത്ത് അധികാരികളും ജനങ്ങളെ പല വിധത്തിൽ  ബുദ്ധിമുട്ടിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു. 

ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യോഗ നടപടികൾക്ക് മുൻപായി ബി.ജെ.പി  തൃക്കരുവ ഏരിയ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ  ഘോഷയാത്രയോടുകൂടിയാണ്  കാഞ്ഞാവെളി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വേദിയിലേക്ക് പ്രവർത്തകർ എത്തിച്ചേർന്നത്. 

ബി.ജെ.പി ഏരിയ പ്രസിഡൻ്റ് അജയൻ മകര വിളക്ക് അധ്യക്ഷത വഹിച്ചു. ബിജെപി ഏരിയ ജനറൽ സെക്രട്ടറി സജീഷ് സ്വാഗതം പറഞ്ഞു. ബി.ജെ.പിയുടെ തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുജിത്ത് അഷ്ടമുടി, മഞ്ജു ആലയത്ത്, കടവൂർ മണ്ഡലം പ്രസിഡൻറ് സാംരാജ്, സെക്രട്ടറി ഷൈൻ, സെക്രട്ടറി സുരേഷ്, കർഷകമോർച്ച പ്രസിഡൻറ് സന്തോഷ് സരോവരം തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി മണ്ഡലം സെക്രട്ടറി ഗോകുൽ കരുവാ കൃതജ്ഞത രേഖപ്പെടുത്തി.

إرسال تعليق

0 تعليقات