സ്വന്തം ലേഖകൻ
കൊച്ചി : കൊച്ചി സാങ്കേതിക സര്‍വകലാശാലയില്‍ കഴിഞ്ഞ ദിവസം നടന്ന് ദുരന്തമായി മാറിയ ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സര്‍വകലാശലയുടെ ഔദ്യോഗിക വിശദീകരണം.
പരിപാടിയുടെ തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും ഇത്തരമൊരു പരിപാടിയുടെ കാര്യം പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നില്ല. അത്തരമൊരു വിവരം അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു.
.jpg)
0 تعليقات