banner

മദ്യപിച്ച്‌ റോഡില്‍ കിടന്ന് വഴി തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് നേതാവ്!, പരസ്യമായി യാത്രക്കാരെ ചീത്ത വിളിച്ചു, സൈനിക ഉദ്യോഗസ്ഥൻ്റെ പരാതിയിൽ പോലീസ് കേസ്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : മദ്യപിച്ച്‌ റോഡില്‍ കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി.

യൂത്ത് കോണ്‍ഗ്രസ് ഔട്ട്റീച്ച്‌ സെല്‍ സംസ്ഥാന കോര്‍ഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി എസ് അജീഷ് നാഥിനെതിരെയാണ് പരാതി. നെടുമങ്ങാട്-കരിപ്പൂര് റോഡില്‍ മദ്യപിച്ച്‌ യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി.

സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിര്‍ത്തി ചീത്തവിളിക്കുകയായിരുന്നു. സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസില്‍ പരാതി നല്‍കി.

മദ്യപിച്ച്‌ റോഡില്‍ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്. ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.

إرسال تعليق

0 تعليقات