സ്വന്തം ലേഖകൻ
കൊല്ലം : എം.ഡി.എം.എ.യും പതിനായിരക്കണക്കിന് ലഹരിഗുളികയുമായി എത്തിയ യുവാവിനെ കൊല്ലം റെയിൽവേ സ്റ്റേഷനിൽവച്ച് അറസ്റ്റ് ചെയ്തു. മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റ് 16-ൽ ശരത്തി(26)നെയാണ് സിറ്റി ഡാൻസാഫ് ടീമും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
ഇയാളുടെ പക്കൽനിന്ന് 17 ഗ്രാം എം.ഡി.എം.എ.യും 10 എണ്ണം വീതമുള്ള 1690 സ്ട്രിപ് ലഹരിഗുളികയും പിടികൂടി. നേത്രാവതി എക്സ്പ്രസിൽ മുംബൈയിൽനിന്ന് കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്. നേരത്തേ ഗോവയിൽനിന്നും മറ്റും ഇയാൾ നാട്ടിലേക്ക് ലഹരിവസ്തുക്കൾ കടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
ഇത്തവണ മുംബൈയിൽനിന്നാണ് ഇയാൾ ലഹരിവസ്തുക്കൾ എത്തിച്ചത്. മൂന്നുഗുളിക 500 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. മുമ്പ് ഇയാളുടെ പക്കൽനിന്ന് 42 മാരക ലഹരിഗുളിക പിടിച്ചെടുത്തിരുന്നു. തീരദേശം കേന്ദ്രീകരിച്ചാണ് പ്രതി ലഹരിവിൽപ്പന നടത്തിയിരുന്നത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരുന്നു.
.jpg)
0 تعليقات