banner

സുരേഷ് ഗോപിയുടെ ചടങ്ങിനിടെ യുവാവിന്റെ ആത്മഹത്യാശ്രമം


സ്വന്തം ലേഖകൻ
തൃശൂർ : സുരേഷ് ഗോപിയുടെ എസ്.ജി കോഫീ ടൈം പരിപാടിക്കിടയിൽ ദേഹത്ത് പെട്രോളൊഴിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷാണ് (43) സാഹസത്തിന് മുതിർന്നത്. ഇയാളുടെ കൈയിലുണ്ടായിരുന്ന ലൈറ്റർ ഉടൻ തട്ടിത്തെറിപ്പിച്ചതിനാൽ അപകടം ഒഴിവായി.

ഇന്നലെ രാവിലെ പത്തരയോടെ കൂർക്കഞ്ചേരി സോമിൽ റോഡിനു സമീപമുള്ള കെട്ടിടത്തിലായിരുന്നു സംഭവം. പരിപാടി നടക്കുന്ന കെട്ടിടം താൻ പണിതതാണെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള കടബാദ്ധ്യത മൂലമാണ് കെട്ടിടത്തിനു മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

ജനങ്ങളുമായി സംവദിക്കുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം സുരേഷ് ഗോപി തിരിച്ച് കാറിൽ കയറുമ്പോഴായിരുന്നു ഇയാൾ അടുത്തേക്കുവന്ന് തീ കൊളുത്താൻ ശ്രമിച്ചത്. ഉടനെ ബി.ജെ.പി പ്രവർത്തകർ യുവാവിനെ പിടികൂടി. നെടുപുഴ പൊലീസെത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. കൂർക്കഞ്ചേരിയിൽ വാടകയ്ക്ക് താമസിക്കുകയാണ് യുവാവ്. ഈ പ്രദേശത്ത് ഹോട്ടൽ നടത്തിയിരുന്ന ഇയാളെ സാമ്പത്തിക പ്രശ്‌നങ്ങൾ അലട്ടിയിരുന്നതായി പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات