banner

കൊല്ലം പുനലൂരിൽ യുവാവ് കാപ്പാ തടങ്കലിൽ!, തടങ്കലിലായത് പുനലൂർ പോലീസ് ബാംഗ്ലൂരിൽ പോയി പിടികൂടിയ 26 കാരനായ പ്രതി, പ്രതിക്കെതിരെ നിലവിലുള്ളത് കൊലപാതക ശ്രമത്തിനും കഞ്ചാവ് കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയതുമടക്കം നിരവധികേസുകൾ


സ്വന്തം ലേഖകൻ
പുനലൂർ : സ്ഥിരം കുറ്റവാളിയായ യുവാവ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ. പ്ലാച്ചേരി വിജയവിലാസത്തിൽ വിഷ്ണു വിജയൻ ( 26) എന്നയാളെയാണ് ബാംഗ്ലൂരിൽ നിന്ന് പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. തെന്മല, പുനലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും കഞ്ചാവ് കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയതുടമടക്കം നിരവധികേസുകൾ നിലവിലുണ്ട്. 

ഒന്നരവർഷം മുൻപ് കാപ്പ ഉത്തരവ് വന്നതിനെ തുടർന്ന് ഒളിവിൽ പോയ ഇയാൾ മയക്കുമരുന്ന് കേസിൽ ബാംഗ്ലൂർ പൊലീസ് പിടികൂടി. ബാംഗ്ലൂർ പരപ്പന അഗ്രഹാരാ ജയിലിൽ തടവിൽ കഴിഞ്ഞു വരികയായിരുന്നു. ജയിലിൽ നിന്നും പുറത്തിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പുനലൂർ പൊലീസ് പിടികൂടുകയായിരുന്നു. ആറുമാസം ശിക്ഷിച്ച ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. 

പുനലൂർ ഡിവൈ.എസ്.പി ബി.വിനോദിന്റെ നിർദ്ദേശപ്രകാരം പുനലൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാർ, എസ്.ഐ അനീഷ് സി.പി.ഒമാരായ പ്രവീൺ.മഹേഷ്, ഹരികൃഷ്ണൻ, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുത്തുന്നവർക്കെതിരെ കാപ്പാ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്ന് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു അറിയിച്ചു.

إرسال تعليق

0 تعليقات