banner

കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം!, മരിച്ചത് തൃക്കടവൂർ സ്വദേശിനിയായ 18കാരി


കൊല്ലം : കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനി മരിച്ചു. ടികെഎം എൻജിനീയറിങ് കോളേജ് വിദ്യാർഥിനിയായ തൃക്കടവൂർ മതിലിൽ കുന്നത്തുകിഴക്കതിൽ ഗോപിക (18) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം  നിയന്ത്രണംതെറ്റിയ കെഎസ്ആർടിസി ബസിൻ്റെ പിൻവശം സ്കൂട്ടറിലിടിക്കുകയായിരുന്നു.

കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബസിൻ്റെ പിൻവശം തട്ടി അപകടമുണ്ടായെന്നാണ് പോലീസ് പറയുന്നത്. മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ബുധനാഴ്ച വൈകിട്ടോടെ  നാലരയ്ക്ക് വീട്ടുവളപ്പിൽ നടക്കും. അച്ഛൻ: ദിലീപ്, അമ്മ: സിനി, സഹോദരി: ദേവിക.

إرسال تعليق

0 تعليقات