സ്വന്തം ലേഖകൻ
പത്തനംതിട്ട : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ ഡ്രൈവറായ യുവതി മരിച്ചു. തൈക്കൂട്ടത്തില്‍ അനിതയാണ് അപകടത്തില്‍ മരിച്ചത്. പത്തനംതിട്ട മണിയാര്‍ കൊടുമുടി തെക്കേക്കരയിലാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കുട്ടികള്‍ക്ക് പരിക്കില്ല. അനിതയുടെ മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
അനിതയുടെ ഭര്‍ത്താവും കൊടുമുടിയില്‍ ഓട്ടോ ഡ്രൈവറാണ്. അപകടം ഉണ്ടായ ഓട്ടോയില്‍ നാല് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. ഇവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ പെട്ടവര്‍ ചിറ്റാര്‍ ജിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ്.
0 تعليقات