banner

കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്


സ്വന്തം ലേഖകൻ
കൊണ്ടോട്ടി : നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം.

നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്കാണ് മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തം ഒഴിവായി. ബസിലും യാത്രക്കാർ കുറവായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات