banner

കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് നിന്ന് കത്തി!, കത്തിയത് കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ ബസ്, വൻ അപകടം ഒഴിവായത് ഡ്രൈവറുടെ സംയോജിത ഇടപെടലിൽ


ആലപ്പുഴ : കായംകുളം എംഎസ്എം കോളേജിന് സമീപം ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് നിന്നു കത്തി. കായംകുളത്തു നിന്ന് ആലപ്പുഴയിലേക്ക് ഓർഡിനറി സർവീസ് നടത്തിയ കെഎസ്ആർടിസിയുടെ വെസ്റ്റിബ്യൂൾ ബസ് ആണ് കത്തി നശിച്ചത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം ഉണ്ടായത്. ഫയർഫോഴ്സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

രാവിലെ ആയതിനാൽ നിരവധി യാത്രക്കാർ ബസ്സിനുള്ളിൽ ഉണ്ടായിരുന്നു. മുൻവശത്ത് നിന്ന് പുക വരുന്നത് ശ്രദ്ധിച്ച ഡ്രൈവർ വണ്ടി വഴിയരികിൽ ഒതുക്കി ഇടുകയും യാത്രക്കാരെ പുറത്തിറക്കുകയും ആയിരുന്നു. തൊട്ടു പിന്നാലെ മുൻവശത്തുനിന്ന് തീ ആളിപ്പടരുകയും മറ്റു വശങ്ങളിലേക്ക് വ്യാപിച്ച് കത്തി അമരുകയും ആയിരുന്നു. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കില്ല.

إرسال تعليق

0 تعليقات