banner

അധ്യാപികയെ വിളിച്ച് വൃത്തികേട് പറഞ്ഞു!, അവധിദിനത്തിൽ അധ്യാപികയെ വിളിച്ച സ്‌കൂൾ പ്രിൻസിപ്പലിനെതിരെ നടപടി, സ്ഥലംമാറ്റി


സ്വന്തം ലേഖകൻ
കോഴിക്കോട് : അധ്യാപികയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന പരാിതിയിൽ കോഴിക്കോട്ട് സ്‌കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം. കോഴിക്കോട് നടക്കാവ് ഗവ. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻചാർജ് കെ ജല്യുസിനെയാണ് സ്ഥലം മാറ്റിയത്. വയനാട് സുൽത്താൻബത്തേരിയിലേക്കാണ് സ്ഥലം മാറ്റം.
  കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആധാരമായ സംഭവമുണ്ടായത്. 

സ്‌കൂൾ അവധി ദിനത്തിൽ അധ്യാപികയോട് സ്‌കൂളിൽ വരാൻ പ്രിൻസിപ്പൽ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, അധ്യാപിക സ്‌കൂളിൽ എത്തിയില്ല. തുടർന്ന് പ്രിൻസിപ്പൽ ഫോണിൽ വിളിച്ച് അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. 

തുടർന്ന് അധ്യാപിക സ്‌കൂൾ ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ, വനിതാ കമ്മിഷൻ, പോലീസ് തുടങ്ങിയവർക്ക് പരാതി നൽകുകയായിരുന്നു. നിരവധി പേരോട് ഇയാൾ ലൈഗികച്ചുവയോടെ പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടെന്നും പരാതിയിലുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് സി.പി.എം നേതാവിനെതിരെ നടപടിയുണ്ടായത്.

إرسال تعليق

0 تعليقات