banner

അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ!, കുട്ടിക്ക് ഏകദേശം അഞ്ചുവയസോളം പ്രായം, ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല


സ്വന്തം ലേഖകൻ
തിരുവനന്തപുരം : വർക്കലയിൽ അമ്മയേയും കുഞ്ഞിനേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം.

കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിക്ക് ഏകദേശം അഞ്ചുവയസോളം പ്രായം തോന്നിക്കുമെന്നും പൊലീസ് പറഞ്ഞു.

ഇരുവരുടേയും മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

إرسال تعليق

0 تعليقات