എ.തുളസീധരക്കുറുപ്പ്
അഷ്ടമുടി : ആശിർവാദ് ഹോംസ്റ്റേയുമായി ബന്ധപ്പെട്ട സ്ഥലം അടിയന്തരമായി പരിശോധിച്ചു കായൽ കയ്യേറ്റം ഉണ്ടോയെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ തൃക്കരുവ വില്ലേജ് ഓഫീസർക്ക് തഹസിൽദാരുടെ കർശന നിർദേശം. തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്മേൽ സ്ഥലപരിശോധന നടത്തണമെന്നും റിപ്പോർട്ട് താലൂക്ക് ഓഫീസിലേക്ക് അടിയന്തരമായി സമർപ്പിക്കണമെന്നും വിവരാവകാശ അപ്പീൽ തീർപ്പാക്കിക്കൊണ്ട് കൊല്ലം തഹസിൽദാർ അനിൽകുമാർ.ജെ ഉത്തരവിട്ടു. നേരത്തെ ആശിർവാദ് ഹോംസ്റ്റേ സംബന്ധിച്ച പരാതിയിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകേണ്ടത് തഹസിൽദാരുടെ ഓഫീസ് ആണെന്ന് വില്ലേജ് ഓഫീസർ തെറ്റായ മറുപടി നൽകിയിരുന്നു. ഇതിനെതിരെയാണ് വിവരാവകാശ അപേക്ഷകൻ അപ്പീൽ അധികാരിയെ സമീപിച്ചത്. വൻ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനകൾക്ക് വഴിയൊരുക്കിയ കേസിലാണ് പരാതിക്കാരനെ പോലും കബളിപ്പിക്കാൻ വില്ലേജ് ഓഫീസർ ശ്രമിച്ചത്. കൊല്ലം തഹസിൽദാരുടെ ഉത്തരവിലൂടെ വില്ലേജ് ഓഫീസറുടെ വാദങ്ങൾ പൊളിയുകയായിരുന്നു.
വില്ലേജ് ഓഫീസർക്ക് ഉത്തരവ് പുറത്തുവന്നതോടെ കനത്ത പ്രഹരമാണേറ്റത്. ഇത് സംബന്ധിച്ച ഗൂഢാലോചനങ്ങൾക്ക് പിന്നാലെ തന്നെ തുടരുകയാണ് അഷ്ടമുടി ലൈവ്. ഈ കേസിനെ വെള്ളപൂശാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനക്കാർക്ക് ഇതൊരു തിരിച്ചടിയാണ്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും വരെ അഷ്ടമുടി ലൈവ് അധികാരികളുടെ പിന്നാലെ തന്നെ ഉണ്ടാകും.
0 تعليقات