banner

കാഞ്ഞാവെളിയിൽ ഇന്നലേയും പോലീസെത്തി!, വ്യാഴാഴ്ചത്തെ സംഘർഷത്തെ തുടർന്നെന്ന് സൂചന


സ്വന്തം ലേഖകൻ
കാഞ്ഞാവെളി :  
യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞു നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കാഞ്ഞാവെളിയിൽ കഴിഞ്ഞദിവസവും പോലീസ് എത്തി. ഉത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ചു നടന്ന ആഘോഷങ്ങൾക്കിടെയാണ്  യുവാക്കൾ സംഘം ചേർന്ന് അടിപിടി കൂടിയത്.

പിന്നാലെ വിഷയം പറഞ്ഞൊതുക്കി ഇരു കൂട്ടരും പിരിഞ്ഞു പോയെങ്കിലും വെള്ളിയാഴ്ച രാത്രി ആൾക്കൂട്ടം ശ്രദ്ധിച്ച നാട്ടുകാർ വിളിച്ചുപറഞ്ഞതനുസരിച്ചാണ് വീണ്ടും പോലീസ് എത്തിയത്. ജില്ലയിലെ കൺട്രോൾ റൂം വാഹനമാണ് മണിക്കൂറുകളോളം കാഞ്ഞാവെളി ജംഗ്ഷനിൽ നിലയുറപ്പിച്ചത്. 

മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും വിളിച്ചു പറഞ്ഞതിനാലാണ് പോലീസ് സ്ഥലത്ത് എത്തിയതെന്നും നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്ന സ്ഥലമായതിനാൽ യുവാക്കൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കാനാണ് സ്ഥലത്ത് ഏറെ നേരം  കിടക്കേണ്ടി വന്നതെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

إرسال تعليق

0 تعليقات