banner

വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ട് പൂനം പാണ്ഡെ


സ്വന്തം ലേഖകൻ
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് ശേഷം ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ട് ബോളിവുഡ് നടി പൂനം പാണ്ഡെ. ക്ഷേത്ര ദർശത്തിനായി എത്തിയതാണ് താരമെന്നാണ് വിവരങ്ങൾ. കെെയിൽ താലവും പിടിച്ച് റോഡിലൂടെ നടക്കുന്ന പൂനത്തിൻ്റെ വീഡിയോ ചുരുങ്ങിയ നേരം കൊണ്ട് വെെറലായിരിക്കുകയാണ്.

നിരവധിയാളുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. താരത്തിനൊപ്പം അം​ഗരക്ഷകരേയും വീഡിയോയിൽ കാണാം. ആരാധകരെ നോക്കി നടി അഭിവാദ്യം ചെയ്യുന്നുമുണ്ട്.

വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചതിന് ഈയടുത്ത് പൂനം പാണ്ഡെ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്ന് പൂനം വെളിപ്പെടുത്തിയിരുന്നു.

നടിയുടെ പ്രവര്‍ത്തി തെറ്റായ മാതൃകയാണ് നല്‍കുന്നതെന്നായിരുന്നു താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയത്. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്.

إرسال تعليق

0 تعليقات