banner

ഇടവ ബീച്ചിൽ ഒഴുക്കില്‍പ്പെട്ട് വിദേശ വനിത മരിച്ചു!, പോലീസ് അന്വേഷണം


സ്വന്തം ലേഖകൻ
വര്‍ക്കല : ഇടവ വെറ്റക്കട ബീച്ചില്‍ വിദേശ വനിത ഒഴുക്കില്‍പ്പെട്ട് മരിച്ചു. ശക്തമായ തിരയില്‍ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോര്‍ട്ടില്‍ താമസിച്ചു വന്നിരുന്ന റഷ്യന്‍ വനിത അപകടത്തില്‍പ്പെട്ടത്. റഷ്യന്‍ സ്വദേശിനിയായ ആഞ്ജലിക്കയാണ് (52) മരിച്ചത്.

അവശനിലയില്‍ ഒഴുകി വരുന്ന യുവതിയെ സര്‍ഫിംഗ് സംഘമാണ് കണ്ടത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

إرسال تعليق

0 تعليقات