സ്വന്തം ലേഖകൻ
കൊല്ലം : ജില്ലയിലെ ചാത്തന്നൂരിൽ നിന്നും മേവറം വരെയുള്ള NH 66 ആറുവരി ദേശീയപാതയുടെ ജോലികൾ അതിവേഗം പുരോഗമിക്കുന്നു. ചാത്തന്നൂരിൽ ഇടത്തേ സൈഡിൽ മൂന്നിടത്തായി പൈലിങ് ജോലികൾ കഴിഞ്ഞ് പീയർ ക്യാബിന്റെ നിർമ്മാണത്തിലേക്ക് എത്തിയിട്ടുണ്ട്. വലത്തേ സൈഡിൽ പൈലിങ് ജോലികൾ കഴിഞ്ഞ് 2-3 തൂണുകളുടെ ജോലികളും നടന്നുവരുന്നുണ്ട്.
ശിവാലയ കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിലാണ് ജോലികൾ പുരോഗമിക്കുന്നത്. ചാത്തന്നൂർ തുടങ്ങുന്ന ഭാഗത്ത് തന്നെ ഇടതുവശത്തായി റീട്ടെയ്നിങ് മതിലുയർത്തി മണ്ണിട്ട് നിറയ്ക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഉടനെ തന്നെ സർവീസ് റോഡിൽ ടാറിടാൻ സാധ്യതയുമുണ്ട്.
തിരുമുക്ക് ഭാഗത്ത് അണ്ടർ പാസേജിന്റെ ടോപ് കോൺക്രീറ്റ് ജോലികൾ ഇവിടെ കഴിഞ്ഞിട്ടുണ്ട്. ഈ ഭാഗത്ത് രണ്ട് വശത്തുമായി റീട്ടെയ്നിങ് വാൾ ഉയർത്തി മണ്ണിട്ടുയർത്തുന്ന ജോലികൾ നടക്കുകയാണ്.
നിർമ്മാണ ജോലികൾക്കുള്ള കോൺക്രീറ്റ് ഉൾപ്പെടെയുള്ള വസ്തുക്കൾ തമിഴ്നാട്ടിൽ നിന്നാണ് എത്തിക്കുന്നത്. കേരളത്തിൽ നിന്നുള്ള കോൺക്രീറ്റ് ലഭിക്കാത്തതാണ് ഈ ഭാഗത്തെ ജോലികൾ വൈകാൻ കാരണം. കൊട്ടിയം കഴിഞ്ഞ് മുന്നോട്ട് വരുന്ന ഭാഗങ്ങളിലൊന്നും വലിയ മാറ്റങ്ങളൊന്നുമില്ല.
ചാത്തന്നൂരിൽ നിന്നും മേവറം വരെയുള്ള ആറുവരിപ്പാതയുടെ ആകാശദൃശ്യങ്ങൾ അവിയൽ എന്ന യൂട്യൂബ് ചാനലാണ് പുറത്തിറക്കിയത്. ആറുവരിപ്പാതയുടെ നിർമ്മാണ ജോലികളുടെ സമ്പൂർണ്ണ വിവരണത്തോടൊപ്പം മികച്ച ദൃശ്യങ്ങളാണ് ചാനലിൽ ലഭ്യമാക്കിയിരിക്കുന്നത്. ഇതിനോടകം നിരവധി പേരാണ് ഈ വീഡിയോ യൂട്യൂബിൽ കണ്ടിരിക്കുന്നത്.
0 تعليقات