banner

അഞ്ചാലുംമൂട്ടിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം!, അച്ഛനും മകനും പോലീസ് പിടിയിൽ, കൊലപാതക ശ്രമത്തിന് കേസ്


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : മുൻ വൈരാഗ്യത്താൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസി​ൽ പനയം ചെമ്മക്കാട് ഇടയില വീട്ടിൽ ഷാജി (സജി-53), മകൻ ഉണ്ണിക്കുട്ടൻ (അബിൻ-22) എന്നിവരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. സമീപവാസിയായ പ്രമോദിനെയാണ് ഇവർ കുത്തിയത്. സജി പ്രതിയായ കേസിൽ പ്രമോദ് മൊഴി നൽകിയെന്ന വിരോധത്തിലായിരുന്നു ആക്രമണം.

കഴിഞ്ഞ ദിവസം ചെമ്മക്കാട് വായനശാലയുടെ സമീപത്ത് വച്ച് സജിയും മകനും ചേർന്ന്, ബൈക്കിലെത്തിയ പ്രമോദിനെ തടഞ്ഞു നിറുത്തി മർദ്ദിക്കുകയും കൈയിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച വയറ്റിൽ കുത്തുകയുമായിരുന്നു. അഞ്ചാലൂംമൂട് പൊലീസ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

إرسال تعليق

0 تعليقات