banner

സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിച്ച് അപകടം!, അപകടത്തിൽ 19കാരനായ യുവാവ് മരിച്ചു, മരണം വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരിക്കെ


സ്വന്തം ലേഖകൻ
കോട്ടയം : പനയ്ക്കപ്പാലത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.ഭരണങ്ങാനം നരിയങ്ങാനം കുളത്തിനാല്‍ ജോയിയുടെ മകന്‍ ജോഫിന്‍ ജോയ് (19) ആണ് മരിച്ചത്.ജോഫിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.

രാത്രി 8 മണിയോടെയായിരുന്നു അപകടം.ബിരുദ ഉന്നത പഠനത്തിനായി വിദേശത്തേയ്ക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു ജോഫിന്‍.മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയില്‍. മാതാവ് – മിനി.സഹോദരി -ജോസ്മി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം നിര്‍മല ജിമ്മിയുടെ അനിയത്തിയുടെ മകനാണ് ജോഫിന്‍.

إرسال تعليق

0 تعليقات