banner

ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് മരിച്ചു!, അബദ്ധത്തിൽ തട്ടിയത് റെയിൽവെയുടെ ഇൻസ്പെക്ഷൻ കോച്ച്, ദാരുണം


സ്വന്തം ലേഖകൻ
കോഴിക്കോട് : കൊയിലാണ്ടിയിൽ വിദ്യാർത്ഥിനി റെയിൽവെയുടെ ഇൻസ്പെക്ഷൻ കോച്ച് തട്ടി മരിച്ചു. പന്തലായനി ഗേൾസ് സ്കൂളിന് പിറകുവശമുള്ള തയ്യിൽ ‘മെഹ്ഫിൽ’ സിറാജിൻ്റെ മകൾ ദിയ ഫാത്തിമ (18) യാണ് മരിച്ചത്. ഇന്ന് രാവിലെ 9.30 മണിയോടുകൂടി റെയിൽവെ സ്റ്റേഷൻ്റെ വടക്കെ അറ്റത്തായാണ് അപകടം ഉണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്നു ഇൻസ്പെക്ഷൻ കോച്ച്. അബദ്ധത്തിൽ തട്ടുകയായിരുന്നു.

പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കിടന്ന കുട്ടിയെ ഫയർഫോഴ്സും പോലീസും ചേർന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനുള്ള എല്ലാ ശ്രമവും നടത്തിയെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. കൊയിലാണ്ടിയിലെ സ്വകാര്യ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യുട്ടിലെ ടെയിനിംഗ് വിദ്യാർത്ഥിനിയാണെന്നാണ് അറിയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഉമ്മ: ഹസീന.

إرسال تعليق

0 تعليقات