banner

മദ്യലഹരിയിൽ പെൺകുട്ടിയോട് മോശം പെരുമാറ്റം!, ചോദ്യം ചെയ്തതോടെ മഫ്തിയിലെ വനിതാ പൊലീസിനെ റോഡിൽ മറിച്ചിട്ടു, അറസ്റ്റ്


സ്വന്തം ലേഖകൻ
കൊച്ചി : മദ്യലഹരിയിൽ നടുറോഡിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ നഴ്സിനെയും മർദ്ദിച്ചയാളെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുരീക്കാട് പാത്രയിൽ പി.എസ്. മാധവനാണ് (64) ഹിൽപാലസ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചൊവ്വാഴ്ച്ച വൈകിട്ട് 5.30ഓടെ കിഴക്കേക്കോട്ട ബസ് സ്റ്റോപ്പിനടുത്ത് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുന്നത് കണ്ട് മഫ്തിയിൽ സ്ഥലത്തുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ എൻ.കെ. റെജിമോൾ ഇയാളെ ചോദ്യം ചെയ്തതോടെ പൊലീസുകാരിയെ അസഭ്യം പറഞ്ഞ് നടുറോഡിൽ മറിച്ചിട്ട് ദേഹത്ത് കയറി മർദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തുടർന്ന് ബോധം നഷ്ടപ്പെട്ട അവസ്ഥയിലായ മാധവനെ താലൂക്കാശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നതിനിടെ ഉണർന്ന ഇയാൾ നഴ്സിംഗ് ഓഫീസർ ജി. ദിവ്യയുടെ മുഖത്ത് കാലുകൊണ്ട് ശക്തമായി ചവിട്ടുകയായിരുന്നു. പരിക്കേറ്റ പൊലീസുദ്യോഗസ്ഥയും നഴ്സും ആശുപത്രിയിൽ ചികിത്സ തേടി.

إرسال تعليق

0 تعليقات