banner

ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവേ ആക്രമണം!, ക്ഷേത്രത്തിന് മുന്നില്‍ വെച്ച് യുവാവിനെ കുത്തി, പരിക്കേറ്റത് ആർ.എസ്.എസ്. പ്രാദേശിക നേതാവിന്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഉത്സവഘോഷയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രാദേശിക ആര്‍.എസ്.എസ്. നേതാവിന് നേരേ ആക്രമണം.

പ്ലാവൂര്‍ ആര്‍.എസ്.എസ്. മണ്ഡല്‍ കാര്യവാഹ് വിഷ്ണുവിനെയാണ് ചൊവ്വാഴ്ച രാത്രി ആക്രമിച്ചത്. കീഴാറൂര്‍ കാഞ്ഞിരംവിള ക്ഷേത്ര ഘോഷയാത്രയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിന്‍കാല ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു ആക്രമിച്ചത്. മര്‍ദ്ദനമേറ്റ വിഷണുവിന്റെ നെറ്റിയിലും മുതുകിലും ടൈലിന്റെ പൊട്ടിയ കഷ്ണം കൊണ്ട് കുത്തേല്‍ക്കുകയും ചെയ്തു.

വിഷ്ണുവിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷ്ണുവിന്റെ പരിക്ക് സാരമുള്ളതല്ലെന്നും അക്രമികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായും കാട്ടാക്കട പോലീസ് അറിയിച്ചു.

إرسال تعليق

0 تعليقات