banner

മേനകാ ഗാന്ധിയുടെ പരാതി സത്യമായി!, റേവ് പാര്‍ട്ടികള്‍ക്ക് പാമ്പിന്‍ വിഷം വിതരണം നടത്തിയെന്ന ആരോപണം തെളിഞ്ഞു, ബിഗ് ബോസ് വിന്നർ എല്‍വിഷ് യാദവ് അറസ്റ്റില്‍


സ്വന്തം ലേഖകൻ
ലക്‌നൗ : പ്രമുഖ യൂട്യൂബറും ബിഗ് ബോസ് ജേതാവുമായ എല്‍വിഷ് യാദവിനെ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തു. റേവ് പാര്‍ട്ടികള്‍ക്ക് പാമ്പിന്‍ വിഷം വിതരണം ചെയ്തെന്ന കേസിലാണ് അറസ്റ്റ്. ബിജെപി എംപി മേനകാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടനയുടെ പരാതിയിലാണ് പൊലീസ് നടപടി.

നവംബറിൽ നോയിഡയിലെ ബാങ്ക്വറ്റ് ഹാളിൽ നടന്ന പാർട്ടിയിലാണ് എൽവിഷും സംഘവും പാമ്പിൻ വിഷം നൽകിയത്. പാർട്ടിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ചിലതിൽ പാമ്പിന്റെ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഫോറൻസിക് റിപ്പോർട്ട് വന്നതോടെയാണ് എൽവിഷിനെ അറസ്റ്റ് ചെയ്തത്. കേസിൽ എൽവിഷ് ഉൾപ്പെടെ ഏഴുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് നടപടി. നോയിഡ സെക്ടര്‍ 51ല്‍ മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പൊലീസ് നടത്തിയ റെയ്ഡില്‍ പാമ്പിന്‍ വിഷം പിടികൂടിയിരുന്നു. വിദേശവിനോദ സഞ്ചാരികളെ ക്ഷണിച്ച് അവര്‍ക്ക് പാമ്പിന്‍ വിഷം ലഹരിയായി കൊടുക്കുന്നതായിരുന്നു രീതി. കേസില്‍ ഇതുവരെ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് മൂര്‍ഖന്‍ പാമ്പടക്കം ഒന്‍പത് പാമ്പുകളെ പിടികൂടി പിന്നീട് തുറന്നുവിട്ടിരുന്നു.
പരിപാടികളിൽ അപൂർവയിനം പാമ്പുകളെ ഉപയോഗിച്ചതിനും യൂട്യൂബർക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

إرسال تعليق

0 تعليقات