banner

ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്നു!, ശ്വാസതടസ്സം പ്രകടിപ്പിച്ച് കുഴഞ്ഞു വീണു, പ്ലസ്ടു വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു


സ്വന്തം ലേഖകൻ
 പാലക്കാട്‌ : കുറ്റനാട്ടിൽ  രാത്രി ഭക്ഷണം കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന പ്ലസ്ടു വിദ്യാര്‍ഥി ദേഹാസ്വാസ്ഥ്യം മൂലം മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്.ചാലിശ്ശേരി എച്ച്‌.എസ്.എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ്.

ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.ഉറക്കത്തിനിടയില്‍ ശ്വാസതടസ്സം നേരിട്ട് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات