banner

തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ മാനേജരായി സിനിമാ രംഗത്തെത്തിയ ഡാനിയല്‍ ബാലാജി പിന്നീട് അഭിനയരംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു. 

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തി അദ്ദേഹം തുടര്‍ന്ന് നിരവധി സിനിമകളുടെ ഭാഗമായി. തമിഴ്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവന്‍, ഭൈരവ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡാഡി കൂള്‍, ബ്ലാക്ക്, ഭഗവാന്‍ എന്നിവയാണ് ഡാനിയല്‍ ബാലാജിഅഭിനയിച്ച മലയാള ചിത്രങ്ങള്‍. സംസ്‌കാരം ശനിയാഴ്ച വസതിയില്‍ നടക്കും.

إرسال تعليق

0 تعليقات