banner

വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി!, ക്യാമറ വെച്ചയാളും വീഡിയോ പ്രചരിപ്പിച്ചയാളും അറസ്റ്റിൽ, റിമാൻഡ്


സ്വന്തം ലേഖകൻ
കോഴിക്കോട് : ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൊന്നാനി പൊൽപ്പാക്കര സ്വദേശി സുബീഷ്(36), പെരുമ്പറമ്പ് സ്വദേശി സുശാന്ത്(32) എന്നിവരാണ് പിടിയിലായത്.

എടപ്പാൾ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പ്രതികൾ ഒളിക്യാമറയിൽ പകർത്തിയത്. ഐടി ആക്ട് പ്രകാരം കേസെടുത്താണ് പ്രതികളെ അറസ്റ്റു ചെയ്തത്. സുബീഷാണ് കുളിമുറിയിൽ ക്യാമറവെച്ചത്. സമൂഹമാദ്ധ്യമങ്ങൾ വഴി സുശാന്താണ് വീഡിയോ പ്രചരിപ്പിച്ചത്.

എസ്.ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات