
കൊല്ലം : ചിതറയിൽ വഴിതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു. മതിര തോട്ടുമുക്ക് കിളിത്തട്ടിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം നടന്നത്. ഏറെ നാളുകളായി തോട്ടുമുക്ക് സ്വദേശി സോമൻ, ഷൈജുകുമാർ എന്നിവർ വഴിതർക്കം നിലനിന്നിരുന്നു.
കഴിഞ്ഞ ദിവസം ഷിജു കുമാറിന്റെ വീട്ടിൽ വിവാഹ ചടങ്ങുകൾ നടക്കുകയും ചടങ്ങു കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ തർക്കത്തിൽ കിടന്നിരുന്ന വഴിയിൽ നിന്നതായ മരങ്ങൾ സോമൻ മുറിച്ച് മാറ്റിയതായും പറയപ്പെടുന്നു.
ഇതേ തുടർന്ന് വാക്കുതർക്കമുണ്ടാവുകയും അയൽവാസി ഷിജു കുമാറിനെ വെട്ടിപ്പരിക്കേല്പിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ ഷിജു കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു.
0 تعليقات