banner

കാട്ടാന കലിയിൽ ഒരു മരണം കൂടി!, ബിജു കൊല്ലപ്പെട്ടത് കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ


സ്വന്തം ലേഖകൻ
പത്തനംതിട്ട : കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി. പത്തനംതിട്ട തുലാപ്പള്ളി സ്വദേശി ബിജുവാണ് (58 ) കൊല്ലപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. വീടിന് സമീപം കാട്ടാന എത്തി കൃഷി നശിപ്പിച്ചതിനെ തുടര്‍ന്ന് ആനയെ ഓടിക്കാന്‍ ബിജു ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവും ഭാര്യയും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. ബിജു ഓട്ടോ ഡ്രൈവറാണ്.

പിന്നീട് വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വീട്ടുമുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമണം എന്നാണു പ്രാഥമിക വിവരം.

നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നാണ് അവരുടെ ആവശ്യം.

إرسال تعليق

0 تعليقات