banner

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികാതിക്രമം!, യുവാവും ഒത്താശ ചെയ്ത കൂട്ടുകാരനും പോലീസ് പിടിയിലായി, അറസ്റ്റ് പോക്സോ വകുപ്പുകൾ പ്രകാരം


സ്വന്തം ലേഖകൻ
വയനാട് : ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ശേഷം പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാക്കൾ അറസ്റ്റിൽ. ബത്തേരി പോലീസാണ് ഇരുവരെയും പിടികൂടിയത്. കോട്ടയം സ്വദേശികളായ പനച്ചിക്കാട് മലവേടൻ കോളനി രോഹിത് മോൻ (21), കഞ്ഞിക്കുഴി മുട്ടമ്പലം എബി വില്ലയിൽ ശക്തിവേൽ (20) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റു ചെയ്തത്.

ഈ മാസം 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇൻസ്റ്റാഗ്രാം വഴി രോഹിത് മോൻ പരിചയപ്പെടുകയും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗീകാതിക്രമം നടത്തുകയുമായിരുന്നു. ഇതിന് ഒത്താശ ചെയ്തതിനാണ് ശക്തിവേലിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات