banner

കണക്കുതീര്‍ത്ത് മുന്നേറി ഇന്ത്യ!, 2022ലെ തോല്‍വിക്ക് ഇഗ്ലണ്ടിന് ഗയാനയില്‍ മറുപടി നല്‍കി രോഹിതും സംഘവും, ട്വന്റി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 68 റണ്‍സിന്റെ ആധികാരിക വിജയം നേടി ടീം ഇന്ത്യ ഫൈനലില്‍

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ഗയാന : ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് കീഴടക്കി ആധികാരിക ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഇന്ത്യ ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 16.4 ഓവറില്‍ 103 റണ്‍സെടുത്തു പുറത്തായി. 29ന് രാത്രി എട്ടു മണിക്കു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും.

അഡ്‌ലെയ്ഡില്‍ 2022ലെ ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തില്‍ പത്ത് വിക്കറ്റിന് കീഴടക്കി നാണം കെടുത്തിയ ജോസ് ബട്‌ലറെയും സംഘത്തെയും ഗയാനയില്‍ കനത്ത തിരിച്ചടി നല്‍കിയാണ് രോഹിതും സംഘവും ഫൈനല്‍ പ്രവേശനം ആധികാരികമാക്കിയത്. ബാറ്റിംഗില്‍ മുന്നില്‍ നിന്നു പട നയിച്ച ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയും സൂര്യകുമാർ യാദവിനൊപ്പമുള്ള കൂട്ടുകെട്ടുമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

സ്പിന്നർമാരായ അക്ഷർ പട്ടേലും കുല്‍ദീപ് യാദവും ചേർന്നാണ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ തകർത്തുവിട്ടത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. അക്ഷർ പട്ടേലാണു കളിയിലെ താരം. പൊരുതാൻ ശ്രമിച്ച ബ്ടലറിനെ അക്‌സർ കൂടാരം കയറ്റിയപ്പോള്‍ സാള്‍ട്ടിന്റെ കുറ്റിയറുത്ത് ബുംറ വരവറിയിച്ചു. പിന്നാലെ വീണ്ടും അക്‌സർ പട്ടേലിന്റെ പന്തില്‍ ബെയർ‌സ്റ്റോ ക്ലീൻ ബൗള്‍ഡ്. മൊയീൻ അലിയെ അക്‌സറിന്റെ പന്തില്‍ സ്റ്റമ്പിങ്കിലൂടെ പൂറത്താക്കി പന്തും സാന്നിധ്യമറിയിച്ചു. വൈകാതെ കുല്‍ദീപിന്റെ വരവോടെ സാം കറൻ എല്‍ബി ഡബ്ലൂയില്‍ കുടുങ്ങി പുറത്തേക്ക്. 5 വിക്കറ്റിന് 49 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات