banner

ടാറ്റയ്ക്കും സര്‍വീസ് സെന്ററായ പോപ്പുലര്‍ മെഗാ മോട്ടേഴ്‌സിനും കനത്ത പ്രഹരം...!, ബാങ്കിന്ന് ലോണെടുത്ത് വാഹനം വാങ്ങിയത് ജീവിതം കരകയറ്റാൻ, പക്ഷെ വാങ്ങിയത് മുതല്‍ തകരാറൊഴിഞ്ഞ് നേരമില്ല, നിര്‍മാണത്തില്‍ അപാകതയെന്ന് പരാതിയിൽ പിഴയിട്ട് ഉപഭോക്തൃ കോടതി


സ്വന്തം ലേഖകൻ
കൊച്ചി : പ്രശസ്ത വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടേഴ്‌സിനും കേരളത്തിലെ സര്‍വീസ് സെന്ററായ പോപ്പുലര്‍ മെഗാ മോട്ടേഴ്‌സിനും പിഴയടിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എറണാകുളം സ്വദേശി അമാനുള്ള കെ.ച്ച്‌ നല്‍കിയ പരാതിയിലാണ് നടപടി. വാഹനം വാങ്ങിയത് മുതല്‍ തുടര്‍ച്ചയായ തകരാര്‍ മൂലം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വാഹനത്തിന്റെ വിലയായ 2.72 ലക്ഷം രൂപയും നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 55,000 രൂപയും പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ബാങ്കില്‍ നിന്നും വായ്പ്പയെടുത്താണ് ടാക്‌സി ഡ്രൈവറായ അമാനുള്ള ടാറ്റാ മോട്ടേഴ്‌സില്‍ നിന്ന് ടാറ്റാ മാജിക് ഐറിസ് എന്ന വാഹനം വാങ്ങിയത്. ഒരു മാസത്തിനകം തന്നെ വണ്ടി തകരാറിലായി. ഈ തകരാര്‍ പലതവണ ആവര്‍ത്തിക്കുകയും ജോലിക്കായി മറ്റ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തു.

വാഹനത്തിന്റെ നിര്‍മാണത്തിലെ ന്യൂനത മൂലം തനിക്കുണ്ടായ സംഭവിച്ച നഷ്ടത്തിന് പരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമാനുള്ള കോടതിയെ സമീപിച്ചത്. എന്നാല്‍ വാഹനത്തിന്റെ നിര്‍മാണപരമായ തകരാര്‍ എന്താണെന്ന് പരാതിക്കാരന്‍ തെളിയിച്ചില്ലെന്ന് എതിര്‍കക്ഷികള്‍ വാദിച്ചു.

വാഹനം തുടര്‍ച്ചയായി തകരാറിലായതു മൂലം ജീവിതം വഴിമുട്ടിയെന്നാണ് പരാതിക്കാരന്‍ വാദിച്ചത്. വാഹനം ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യവും ഉണ്ടായി. അതിനാല്‍ നിര്‍മാതാക്കള്‍ നഷ്ടപരിഹാരവും കോടതി ചെലവും വാഹനത്തിന്റെ വിലയും പരാതിക്കാരന് നല്‍കണമെന്ന് ഡി. ബി. ബിനു പ്രസിഡണ്ട്, വി.രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവര്‍ മെമ്ബര്‍മാരുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഡ്വ. ആന്റണി ഷൈജുവാണ് പരാതിക്കാരന് വേണ്ടി ഹാജരായത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات