banner

20 വയസുകാരിയെ ബലമായി കയറി പിടിച്ച ശേഷം പീഡനത്തിനിരയാക്കി!, ജിംനേഷ്യം നടത്തിപ്പുകാരനായ കോണ്‍ഗ്രസ് മുതിർന്ന നേതാവിന്റെ മകന്‍ അറസ്റ്റില്‍, സ്ഥിരം സംഭവമെന്ന് നാട്ടുകാർ


സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂരില്‍ കോണ്‍ഗ്രസ് സംസ്ഥാനനേതാവിന്റെ വെല്‍നെസ് ജിംനേഷ്യം ഉടമയായ മകനെ ലൈംഗീക പീഡന കേസില്‍ പൊലിസ് അറസ്റ്റു ചെയ്തു. കെ.പി.സി.സി മുന്‍ നിര്‍വാഹക സമിതിയംഗമായ പയ്യന്നൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് എം. നാരായണന്‍ കുട്ടിയുടെ മകനായ ശരത് നമ്പ്യാറാണ് (42) അറസ്റ്റിലായത്.

പയ്യന്നൂര്‍ നഗരത്തിലെ വെല്‍നെസ് ക്‌ളിനിക്ക് -ജിംനേഷ്യം ഉടമയാണ് ശരത് നമ്പ്യാര്‍ ഇവിട ഫിസിയോ തെറാപ്പി ക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനാക്കിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ സ്ഥാപനത്തിലെത്തിയ 20വയസുകാരിയായയുവതിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. ഫിസിയോ തെറാപ്പി ചെയ്യുന്നമുറിയുടെ ഡോര്‍ അടച്ചതിനു ശേഷം ശരത് നമ്പ്യാര്‍ തന്നെ ബലമായി കയറി പിടിച്ചുപീഡിപ്പിച്ചു വെന്നാണ് യുവതിയുടെപരാതി.

ഇതേ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രി പൊലിസ് ശരത് നമ്പ്യാറെ കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച്ച പരാതി ക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശരത് നമ്പ്യാറെ ചോദ്യം ചെയ്തു ഇതിനു ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത് വെല്‍നെസ് ട്രെയിനര്‍ കൂടിയായ ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പരാതി നല്‍കാന്‍ ആരും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات