banner

അഞ്ചാലുംമൂട്ടിൽ ഗൃഹനാഥൻ വീട്ടിൽ മരിച്ച നിലയിൽ...!, മൃതദേഹം കണ്ടെത്തിയത് ഫോണിൽ വിളിച്ചിട്ട് ലഭ്യമാകാത്തതിനെ തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോൾ


സ്വന്തം ലേഖകൻ
അഞ്ചാലുംമൂട് : നീരാവിലിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നീരാവിൽ അക്ഷരമുറ്റം നഗർ 66-ൽ നെടുവിള വടക്കതിൽ പരേതനായ സത്യാനന്ദന്റെ മകൻ ഓമനക്കുട്ടനെ (57) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു സംഭവം. ഓമനക്കുട്ടന്റെ ഭാര്യ കടവൂരിലെ സ്വകാര്യ തുണിക്കടയിൽ ജോലി നോക്കുകയാണ്. ദിവസവും ഓമനക്കുട്ടനാണ് ഭാര്യയെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരുന്നത്. എന്നാൽ കഴിഞ്ഞദിവസം പതിവു സമയം കഴിഞ്ഞിട്ടും ഓമനക്കുട്ടൻ വന്നില്ല. തുടർന്ന് നിരവധി തവണ വിളിച്ചു എങ്കിലും ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് ഭാര്യ വീട്ടിലെത്തി നോക്കുമ്പോഴാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ സത്യഭാമ ഭാര്യ: ഷീജ മക്കൾ: മിഥുൻ, ദേവു മരുമകൻ: സാം സുഭാഷ്. സംസ്കാരം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടുവളപ്പിൽ നടന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات