banner

കൊല്ലത്ത് വിവരാവകാശ കമ്മിഷന്‍ സിറ്റിംഗ്...!, രണ്ടു വര്‍ഷം മുമ്പത്തെ അപക്ഷയെ സംബന്ധിച്ച പരാതിയിൽ നേരിട്ട് രേഖകള്‍ കൈമാറി, പകര്‍പ്പിന്റെ ചിലവ് ഉദ്യോഗസ്ഥര്‍ അടക്കണം, പരാതിക്കാരന് വൈകിയെങ്കിലും നീതി

സ്വന്തം ലേഖകൻ
കൊല്ലം : സംസ്ഥാന വിവരാവകാശ കമ്മിഷന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ പരാതിക്കാരന് വൈകിയെങ്കിലും നീതിലഭിച്ചു, വൈകിപ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് പകര്‍പ്പിന്റെ തുക അടയ്ക്കാനുള്ള ‘ശിക്ഷ’യും. സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാരായ ഡോ. എ. എ. ഹക്കിം, ടി. കെ. രാമകൃഷ്ണന്‍ എന്നിവര്‍ നടത്തിയ സിറ്റിംഗിലാണ് നടപടി. രണ്ടു വര്‍ഷം മുമ്പാണ് പരാതിക്കാരനായ കരുനാഗപ്പള്ളി, കുലശേഖരപുരം സ്വദേശി കെ. യോഗീന്ദ്രന്‍പിള്ള കൊല്ലം ആര്‍. ഡി. ഒ കാര്യാലയത്തില്‍ അപേക്ഷ നല്‍കിയത്. അപ്പീല്‍ അധികാരിയില്‍ നിന്ന്‌പോലും നീതിലഭിക്കാതെ കാലതാമസം അധികരിച്ച പശ്ചാത്തലത്തിലാണ് കമ്മിഷന് പരാതി നല്‍കിയത്.  തുടര്‍ന്നാണ് സിറ്റിംഗിലേക്ക് ആര്‍. ഡി. ഒയെ വിളിച്ചുവരുത്തി വിവരങ്ങള്‍ ആരാഞ്ഞശേഷം ഉദ്യോഗസ്ഥതല വീഴ്ച കണ്ടെത്തിയത്. 

നൂറിലധികം പേജുകളുള്ള മറുപടിയുടെ പകര്‍പ്പ് നല്‍കുകവഴി സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുക കാര്യാലയത്തിലെ വിവരാവകാശ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ നല്‍കണമെന്ന് കമ്മിഷന്‍ ഉത്തരവിട്ടു. വിവരാവകാശത്തിന് നല്‍കേണ്ട മറുപടി പരമാവധി കാലാവധിയായ 30 ദിവസം വരെ നീട്ടിക്കൊണ്ടുപോകുന്നത് അകാരണമായെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് കമ്മിഷണര്‍മാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കാരെ വിളിച്ചുവരുത്താനോ അവരുടെ വിവരങ്ങള്‍ ആരായുന്നതിനോ അവകാശമില്ല, ജനാധിപത്യസംരക്ഷണത്തിനെന്ന ബോധ്യത്തോടെ സേവനനതത്പരരായി വിവരാവകാശ നിയമപാലനം ഉറപ്പാക്കണമെന്നും പറഞ്ഞു. അതുപോലെ പരാതിക്കാര്‍ വിവരങ്ങള്‍ നേടുന്നതിനുള്ള അവകാശം ദുരുപയോഗം ചെയ്യരുതെന്നും ഓര്‍മിപ്പിച്ചു. ആകെ 10 കേസുകളാണ് പരിഗണിച്ചത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات