
സ്വന്തം ലേഖകൻ
കൊല്ലം : അഞ്ചലിൽ റോഡിൽ പരസ്യമായി മദ്യക്കച്ചവടം നടത്തിയ യുവാവ് പിടിയിൽ. ചണ്ണപ്പേട്ട കോടന്നൂർ സ്‌നേഹ വിലാസത്തിൽ വിനോദാണ് (45) അഞ്ചൽ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. ആലഞ്ചേരി ചണ്ണപ്പേട്ട റോഡിൽ പോത്തൻ പാറയ്ക്ക് സമീപത്തെ ട്രാൻസ്‌ഫോർമറിനടുത്താണ് മദ്യക്കച്ചവടം നടത്തിയത്.
പരസ്യമായി ലഹരിക്കച്ചവടം നടത്തുന്നതായി എക്‌സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയപ്പോഴാണ് വിനോദിന്റെ പക്കൽ നിന്ന് രണ്ടു ലിറ്റർ വിദേശമദ്യവും 1000 രൂപയും പിടിച്ചെടുത്തത്.
ഭാരതീയ നിയമ സംഹിത നിയമം നിലവിൽ വന്ന ശേഷം അറസ്റ്റ് രേഖപ്പെടുത്തുന്ന ജില്ലയിലെ ആദ്യ എക്‌സൈസ് കേസാണിതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
അഞ്ചൽ റേഞ്ച് ഓഫിസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജുകുമാർ, പ്രിവന്റീവ് ഓഫീസർ ബി.പ്രദീപ് കുമർ, സി.ഇ.ഒ സുരേഷ്, വനിത സി.ഇ.ഒ ദീപ, ഡ്രൈവർ കണ്ണൻ എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
0 تعليقات