banner

അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ കളഞ്ഞു പോയ പേഴ്സ് പോസ്റ്റ്മാൻ വഴി വീട്ടിലെത്തി


സുജിത്ത് കൊട്ടിയം
കൊല്ലം : പേഴ്സ് കളഞ്ഞു പോയതായ അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ കളഞ്ഞു പോയ പേഴ്സ് പോസ്റ്റ്മാൻ മുഖേന വീട്ടിലെത്തി. ആഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു. മുഖത്തല ചെറിയേല സ്വദേശി അമൽ ചന്ദ്രന്റെ പേഴ്‌സ് യാത്രയ്ക്കിടെ നഷ്ടമായത്. ഇത് സംബന്ധിച്ച വിശദമായ വാർത്ത പിറ്റേന്ന് തന്നെ അഷ്ടമുടി ലൈവ് പ്രസിദ്ധീകരിച്ചിരുന്നു. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, പാൻ കാർഡ് ഉൾപ്പടെയുള്ള വിലപ്പെട്ട രേഖകൾ നഷ്‌ടമായ വിഷമത്തിൽ ഇരുന്നപ്പോഴാണ് ഏഴാം തീയതി രാവിലെ അമലിനെ തേടി പോസ്റ്റ്‌ മാൻ വീട്ടിൽ എത്തിയത്. കാര്യം തിരക്കിയപ്പോൾ കളഞ്ഞു പോയ പേഴ്സ് സംബന്ധിച്ച വിവരം തരാനാണെന്ന് അറിയിച്ചതോടെ അമലിന് എന്തെന്നില്ലാത്ത സന്തോഷം.

സംഭവം നടന്നത് ഇങ്ങനെ...
പോളയത്തോട് വച്ച് നഷ്‌ടപ്പെട്ട പേഴ്‌സ് കിട്ടിയത് പോളയത്തോട് വയലീത്തോപ്പ് വീട്ടിൽ സെരീമിന്. രേഖകളിൽ അഡ്രെസ്സിൽ പിൻകോട് ശ്രദ്ധയിൽ പെട്ട അദ്ദേഹം പോസ്റ്റ്‌ ഓഫീസുമായി ബന്ധപെട്ട്. വിവരം അറിയിയിക്കുകയിരുന്നു. ശേഷം പോസ്റ്റ്‌ മാൻ അമലിന് സരീമിന്റെ മൊബൈൽ നമ്പർ നൽകുകയും അമൽ നേരിട്ട് ബന്ധപെട്ട് പേഴ്‌സ് കൈമാറുകയും ചെയ്തു. തിരികെ ലഭിക്കില്ല എന്ന് കരുതിയ പേഴ്‌സ് തിരികെ കിട്ടിയ സന്തോഷത്തിൽ അമൽ ഒരു സ്നേഹസമ്മാനം സരീമിന് കൈമാറി.

إرسال تعليق

0 تعليقات