banner

കോഴിയാണോ ആദ്യമുണ്ടായത് അതല്ല മുട്ടയാണോ എന്നതിനെ ചൊല്ലി തർക്കം...!, യുവാവിനെ സുഹൃത്ത് ബൈക്കിൽ പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കോഴിയാണോ ആദ്യമുണ്ടായത് മുട്ടയാണോ എന്ന തർക്കത്തിനൊടുവിൽ യുവാവിനെ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. കാദിർ മർകസ് എന്ന യുവാവിനാണ് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന തർക്കത്തിൽ ജീവൻ നഷ്ടമായത്.

ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ ഡിആർ കാദിറിനോട് കോഴിയാണോ ആദ്യമുണ്ടായത് അതോ മുട്ടയാണോ എന്ന ചോദ്യം ഉയർത്തി. അതോടെ, ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മിൽ വലിയ തർക്കം തന്നെ ഉടലെടുത്തു.

കൂടുതൽ വഴക്ക് വേണ്ട എന്ന് കരുതി വാ​ഗ്വാദം അവസാനിപ്പിച്ച് കാദിർ അവിടെ നിന്നും പോകാനിറങ്ങുകയും ചെയ്തു. വീട്ടിലേക്കുള്ള വഴിയിൽ തന്റെ ബൈക്കിൽ ഡിആർ കാദിറിനെ പിന്തുടർന്നു. പിന്നീട്, കയ്യിലുണ്ടായിരുന്ന ഇന്തോനേഷ്യയിലെ ഒരു പരമ്പരാ​ഗത ആയുധമുപയോഗിച്ച് കാദിറിനെ വെട്ടുകയും ചെയ്തു.

അടുത്തുണ്ടായിരുന്നയാളാണ് കാദിറിനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്കുകൾ ​ഗുരുതരമായതിനാൽ കാദിർ മരണപ്പെടുകയായിരുന്നു. പിന്നാലെ, ഡിആറിനെ പൊലീസ് അറസ്റ്റും ചെയ്തു. പൊലീസ് പറയുന്നത് ഈ സമയത്ത് ഇരുവരും നന്നായി മദ്യപിച്ചിരുന്നു അതാണ് ഒരു ദുരന്തത്തിൽ കലാശിച്ചത് എന്നാണ്. ഇന്തോനേഷ്യയിൽ നേരത്തെയും ഇതുപോലെയുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വാട്ട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും റിമൂവ് ചെയ്തതിനെ തുടർന്ന് ഒരാൾ സുഹൃത്തിനെ വെട്ടിക്കൊന്നിരുന്നു.

إرسال تعليق

0 تعليقات