banner

ഓണമെത്തിയതോടെ അടുത്ത ദിവസങ്ങളിൽ ചിട്ടി വിതരണം ചെയ്യണം...!, കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം രൂപ രണ്ടുപേർ മോഷ്ടിച്ചതായ പരാതിയുമായി വീട്ടമ്മ, അന്വേഷണം നടത്തിയതോടെ ചിരിച്ച് പോലീസ്, വീട്ടമ്മ പ്രതിയായേക്കും


സ്വന്തം ലേഖകൻ
ഇടുക്കി : വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് പത്തുലക്ഷത്തിലധികം കവർന്നെന്ന പരാതി വ്യാജം. നെടുങ്കണ്ടം കോമ്പയാറിലാണ് സംഭവം. മുഖംമറച്ചെത്തിയ രണ്ടുപേർ മുഖത്ത് മുളകുപൊടിയെറിഞ്ഞും കത്തികാട്ടി ഭീഷണിപ്പെടുത്തി പണം അപഹരിച്ചെന്നായിരുന്നു വീട്ടമയുടെ ആരോപണം. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോഴാണ് ആരോപണം വ്യാജമാണെന്ന് തെളിഞ്ഞത്.

വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ അയൽവാസിയായ യുവതി അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സംഭവസമയത്ത് താൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും കതകിൽ മുട്ടുന്നതുകേട്ട് വീടിന്റെ പിൻവശത്തെത്തിയപ്പോൾ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞു. വീടിനുള്ളിൽ കടന്ന് തന്നെ തള്ളിതാഴെയിട്ടു. അലമാരിയുടെ താക്കോൽ എടുപ്പിച്ചെന്നുമാണ് വീട്ടമ്മ പറഞ്ഞത്. ബാങ്കിൽനിന്ന് കൊണ്ടുവന്ന് അലമാരിയിൽ വെച്ച പത്തുലക്ഷത്തിലധികം രൂപയുമായി മോഷ്ടാക്കൾ പോയെന്നും വീട്ടമ്മ പറഞ്ഞു.

എന്നാൽ, വിശദമായ മൊഴിയെടുപ്പിൽ ആരോപണം വ്യാജമാണെന്ന് പൊലീസിന് ബോധ്യമായി. കുടുംബം വർഷങ്ങളായി ചിട്ടി നടത്തിവരുകയായിരുന്നു. ഓണത്തിനോടനുബന്ധിച്ച് പൂർത്തിയാക്കിയ ചിട്ടി അടുത്ത ദിവസങ്ങളിൽ വിതരണം ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടയിൽ നടന്ന വ്യാജ മോഷണക്കഥ ചിട്ടിയിൽ ചേർന്നവരെയും ആശങ്കയിലാക്കി. സംഭവത്തിൽ ആർക്കും പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات