banner

കൊല്ലത്ത് സന്യാസി​യെ ആശ്രമത്തിനുള്ളിൽ കടന്ന് മർദ്ദിച്ചു...!, എന്തോ ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്കെറിഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മർദ്ദിച്ചു, സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ


സ്വന്തം ലേഖകൻ
കൊല്ലം : കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതി​ക്കു നേരെ ആക്രമണം. കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം അക്രമി​ മർദ്ദിക്കുകയായി​രുന്നു. കൊട്ടാരക്കര പൊലീസെത്തി​ പരിക്കേറ്റ സ്വാമിയെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. . തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആശ്രമത്തിൽ സ്വാമിയുടെ താമസ സ്ഥലത്തെത്തിയ അക്രമി കതക് പൊളിച്ച് അകത്തുകടന്നു, ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മർദ്ദിച്ചുവെന്നാണ് സ്വാമി പൊലീസിന് നൽകിയ പരാതി. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായുണ്ട്. ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ആശ്രമത്തിലെ സന്യാസിമാർക്ക് സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. 

സ്വാമി രാമാനന്ദ ഭാരതി അടുത്ത മഠാധിപതി ആകാൻ സാദ്ധ്യതയുണ്ടായി​രുന്നു. ഇതുമായി ബന്ധപ്പെട്ട് എതിർ ചേരിയിൽ ഉള്ളവരുടെ അറിവോടെയാണ് അക്രമമെന്നും ആരോപണമുണ്ട്.എന്നാൽ രാമാനന്ദ ഭാരതിയെ ആക്രമിച്ചുവെന്നത് വ്യാജ പരാതിയാണെന്നും നിജസ്ഥിതി അന്വേഷിക്കണെന്നും ആവശ്യപ്പെട്ട് ആശ്രമ മഠാധിപതി സ്വാമി ചിദാനന്ദ ഭാരതി റൂറൽ എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. മന്ത്രി കെ.ബി.ഗണേശ് കുമാർ ആശ്രമം സന്ദർശിച്ചു. കൃത്യമായ അന്വേഷണം നടത്തണമെന്നും ആശ്രമവുമായി ബന്ധപ്പെട്ട ആളുകളല്ലാത്തവരെ പൊലീസ് ഇടപെട്ട് ആശ്രമത്തിൽ നിന്ന് പുറത്താക്കണെമന്നും മന്ത്രി ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات