സ്വന്തം ലേഖകൻ
കോഴിക്കോട് : ഒരു മാസവും മൂന്ന് ദിവസങ്ങളും പിന്നിട്ടു… കലങ്ങി മറിഞ്ഞൊഴുകിയ ഗംഗാവലി പുഴ തെളിഞ്ഞൊഴുകി തുടങ്ങി… കണ്ണാടിക്കലിലെ അർജുന്റെ വീട്ടിൽ കലങ്ങി മറിഞ്ഞ ഹൃദയവുമായി അച്ഛനും അമ്മയും ഭാര്യയും മകനും കുടുംബവുമുണ്ട്. നിലവിലെ സാഹചര്യമറിയിക്കാൻ, കുടുംബത്തിന് ധൈര്യം പകരാൻ കർണാടകയിൽ നിന്ന് ഈശ്വർ മാൽപെ അർജുന്റെ വീട്ടിലെത്തിയപ്പോഴും ആ അമ്മ ചോദിച്ചു… എന്റെ മകനെ കണ്ടെത്തില്ലേ ?
കുടുംബം പോറ്റാൻ 20-ാമത്തെ വയസ്സിൽ വളയം പിടിച്ച അർജുൻ അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയിൽ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അവസാനം വീട്ടിൽ നിന്നും ഇറങ്ങിയത്. സ്വപ്നങ്ങൾക്ക് മേൽ അന്ന് ഒലിച്ചിറങ്ങിയ മണ്ണിനടിയിലെവിടോ മകനുണ്ടെന്ന് ഓർക്കുമ്പോൾ അമ്മയുടെ ഉള്ള് പിടയുന്നുണ്ട്.
ആ അമ്മയ്ക്കും കുടുംബത്തിനും അർജുനെ കണ്ടെത്തുമെന്ന് വാക്കുനൽകിയാണ് മാൽപെയുടെ മടക്കം.വെള്ളത്തിലിറങ്ങാനുള്ള അനുമതി ലഭിക്കാൻ പ്രയാസമുള്ള സാഹചര്യമാണ് ഉള്ളതെന്ന് മാൽപെ പറഞ്ഞു. 30 അടിയോളം താഴ്ചയിൽ മണ്ണടിഞ്ഞത് നീക്കണം, ഡ്രെഡ്ജിങ് മെഷീൻ ഉപയോഗിച്ച് കൊണ്ടുള്ള തെരച്ചിൽ ആണ് ഇനി വേണ്ടത്.
മെഷീൻ എത്താൻ ഇനിയും വൈകും എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതിനായി ഫണ്ട് ഇല്ലാത്ത രീതിയിലാണ് കർണാടക സർക്കാരിന്റെ ഇടപെടലെന്നും ഇനിയും വൈകിയാൽ കാലാവസ്ഥ വീണ്ടും പ്രതികൂലമാവുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 تعليقات