banner

2 ദിവസത്തെ ഡ്രൈ ഡേ മുന്നിൽ കണ്ട് സൂക്ഷിച്ചത് 108 കുപ്പി മദ്യം...!, കച്ചവടം ഉഷാറാവുമെന്ന് കരുതി ഇരിക്കെ വാങ്ങാനെത്തിയത് എക്സൈസ്, യുവാവ് അറസ്റ്റിൽ


സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളം എടവനക്കാട് 55 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തു. ഡ്രൈ ഡേ ദിവസങ്ങളിൽ വിൽപനക്ക് കരുതി വെച്ചിരുന്ന മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഒക്ടോബ‍ർ മാസം ഒന്നിനും രണ്ടിനും ഡ്രൈഡേ ആയതിനാൽ മദ്യവിൽപനശാലകൾ തുറക്കില്ല. രണ്ട് ഡ്രൈ ഡേ ദിവസങ്ങൾ കണക്കാക്കി മുൻകൂട്ടി വിൽപനക്കായി സൂക്ഷിച്ച് വെച്ച വിദേശമദ്യശേഖരമാണ് പിടിച്ചെടുത്തത്.

ആറ് ബ്രാൻഡുകളുടെ 108 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. എടവനക്കാട് നെടുങ്ങാട് സ്വദേശിയായ പി എസ് നിതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായികളെ കുറിച്ചും ഇത്രയും മദ്യകുപ്പികൾ എവിടെ നിന്ന് എങ്ങനെ ശേഖരിച്ചു എന്നും അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. വിശദമായ പരിശോധനകൾ തുടരുമെന്ന് എക്സൈസ് സംഘം അറിയിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات