സ്വന്തം ലേഖകൻ
കൊച്ചി : ഓണം എന്ന് പറഞ്ഞാൽ മലയാളി മനസ്സിൽ ആദ്യം എത്തുന്നത് ഓണസദ്യയാണ്. എന്നാൽ, ജോലികളും തിരക്കുകളും ആയതോടെ കുടുംബത്തിലുള്ള എല്ലാവരും ചേർന്ന് അടുക്കളയില്‍ വെച്ചുണ്ടാക്കി ഓണം വിളമ്പിയിരുന്ന കാലം പോയ്മറഞ്ഞു. ഇന്ന് കഥ മാറി. ഫ്ലാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും അണുകുടുംബങ്ങളായി താമസിക്കുന്ന മലയാളിക്ക് ഇന്ന് ഓണമാഘോഷിക്കാൻ പോലും സമയമില്ലാത്ത തിരക്കാണ്.
അതുകൊണ്ടുതന്നെ ഓണമെത്തിയാല്‍ സദ്യ വിളമ്പാൻ തയ്യാറായി നില്‍ക്കുന്നത് ഹോട്ടല്‍-കാറ്ററിങ് മേഖലയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 60 ശതമാനം വരെ അധികമായിരുന്നു ഇത്തവണ ബുക്കിംഗ് ഉണ്ടായതെന്നാണ് കണക്കുകള്‍.
ഓഫീസുകളില്‍നിന്നും കോളേജുകളില്‍ നിന്നും ബുക്ക് ചെയ്തതിന് പുറമെ ഇത്തവണ വീടുകളില്‍ നിന്നുള്ള ബുക്കിങ്ങുകളും വർധിച്ചിരുന്നു. ഇത്തവണ മലയാളി ഓണം ഉണ്ടത് 400 കോടി രൂപയുടെ സദ്യയാണ്. ഹോട്ടലുകളില്‍ സദ്യ ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞ തുക 250 ആണ്. വിഭവങ്ങളുടെ എണ്ണത്തിനനുസരിച്ച് വിലയില്‍ വ്യത്യാസം വരും.
വലിയ ഹോട്ടലുകളാണെങ്കില്‍ വില ഇതിനേക്കാള്‍ ഉയരും. 800 രൂപ മുതലാണ് ഏറ്റവും കുറഞ്ഞ വില തുടങ്ങുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 2,600 രൂപവരെ ഒരു സദ്യക്ക് ഈടാക്കുന്നുണ്ട്. തിരുവോണ ദിവസത്തേക്ക് മാത്രമായി ഓണസദ്യ ബുക്ക് ചെയ്തത് 60 ശതമാനത്തോളമാണ്.
ഇടത്തരം ഹോട്ടലുകള്‍ പോലും ഇത്തവണ ഓണസദ്യയ്‌ക്ക് 400 മുതല്‍ 500 രൂപ വരെയാണ് ഈടാക്കുന്നത്. വിശ്വാസയോഗ്യമായിടത്താണ് കുടുംബങ്ങള്‍ സദ്യയ്‌ക്ക് ഓർഡർ നല്‍കുന്നത്. അതാണ് ഇവർ മുതലെടുക്കുന്നതും.
കൂടാതെ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളുടെ അധികച്ചിലവും പാക്കിംഗ് ചാർജ്ജുമൊക്കെയാണ് പലരും വില വർദ്ധിച്ചതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 تعليقات