സ്വന്തം ലേഖകൻ
തിരുവനന്തപുരം : കല്ലമ്പലത്ത് നിരീക്ഷണ ക്യാമറകൾ വകവെക്കാതെ മോഷണം. കല്ലമ്പലം ചേന്നൻകോട് ധർമ്മശാസ്താ ക്ഷേത്രത്തിലാണ് മൂന്നാം തവണയും കള്ളൻ കയറിയത്. കയറുകെട്ടി താഴേക്കിറങ്ങിയാണ് മോഷണം. ക്ഷേത്രത്തിന് അകത്തും പുറത്തുമായി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. എന്നാൽ, മൂന്നാം തവണയും ക്യാമറക്ക് മുന്നിൽ കൂസല്ലില്ലാതെയാണ് കള്ളൻമോഷണം നടത്തിയത്. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ഇരുമ്പ് കമ്പി മുറിച്ച് മാറ്റി കയറു കെട്ടിയാണ് ചുറ്റമ്പലത്തിലേക്ക് ഇറങ്ങിയത്.
മുഖംമറച്ചിട്ടുണ്ട്. കാണിക്ക വഞ്ചി ഉരുട്ടി മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പൊട്ടിച്ച് പണമെല്ലാമെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. നാവായിക്കുളം സബ് ഡിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്. കാണിച്ച വഞ്ചി പൊട്ടിച്ച് മുൻ വാതിൽ തുറന്ന് കള്ളൻ രക്ഷപ്പെട്ടു.
രാവിലെയെത്തിയ ക്ഷേത്ര ജീവനക്കാരിയാണ് വാതിൽ തുറന്ന് കിടക്കുന്നത് കാണുന്നത്. ഇതിന് മുമ്പ് ഇവിടെ രണ്ട് തവണ മോഷണം നടന്നിട്ടുണ്ട്. കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും കള്ളനെ പിടികൂടിയില്ല. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡുമെല്ലാം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(23)%20(8).jpg)
0 تعليقات