സ്വന്തം ലേഖകൻ
ജറുസലേം : ഇസ്രയേലിന്റെ ചാരക്കണ്ണുകളെ നിഷ്പ്രഭമാക്കി തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനും അതേത്തുടർന്നുണ്ടായ ഗാസായുദ്ധത്തിനും തിങ്കളാഴ്ച ഒരാണ്ടു തികയുന്നു. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെയാണ് ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഹമാസ് വധിച്ചത് 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.
ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും.
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് കിബുത്‌സ് ബീരിയിൽ റാലി നടക്കും. നൂറിലേറെപ്പേർ കൊല്ലപ്പെട്ട സ്ഥലമാണിത്. ബന്ദിമോചനമാവശ്യപ്പെട്ട് ടെൽ അവീവിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് സാക്ഷ്യംവഹിക്കുന്ന ഏറ്റവും മാരകമായ യുദ്ധം ഒരുവർഷം പൂർത്തിയാക്കുന്ന വേളയിൽ, അതിലേക്ക് ലെബനനും വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്നു. ലെബനനിലെ സായുധസംഘടനയായ ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസൻ നസ്രള്ളയെ ഇസ്രയേൽ വധിച്ചതോടെ ഇറാനും നേരിട്ട് കളത്തിലിറങ്ങി. യുദ്ധം പശ്ചിമേഷ്യയെ ആകെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ലോകം.
അന്നൊരു ശനിയാഴ്ചയായിരുന്നു. ജൂതരുടെ ഒരാഴ്ചത്തെ വിശുദ്ധമതഗ്രന്ഥപാരായണ ആഘോഷമായ ‘സിംകറ്റ് തോറ’യുടെ ആലസ്യത്തിൽനിന്ന് രാവിലെ 6.30-ന് ഇസ്രയേൽ നടുങ്ങിയുണർന്നു. ഹമാസിന്റെ അയ്യായിരത്തിലേറെ റോക്കറ്റുകളും മിസൈലുകളും ഇസ്രയേലിന്റെ ആകാശത്ത് ചീറിപ്പാഞ്ഞു. പലസ്തീൻ അനുകൂല സായുധസംഘമായ ഹമാസ് കൃത്യമായ ആസൂത്രണത്തോടെ തെക്കൻ ഇസ്രയേലിനെ ആക്രമിച്ചു.
കര, കടൽ, ആകാശമാർഗങ്ങളിലൂടെ ഏഴിടങ്ങളിലേക്ക് ആയിരത്തോളം ഹമാസുകാർ ഇരച്ചുകയറി. ഗാസ അതിർത്തിയിലെ 40 കിലോമീറ്റർ നീളവും 10 കിലോമീറ്റർ വീതിയുമുള്ള കരയതിർത്തിവഴിയായിരുന്നു കടന്നുകയറ്റം. എവിടെപ്പിഴച്ചെന്ന് ഇസ്രയേൽ ചിന്തിക്കുംമുൻപ് കണ്ണിൽക്കണ്ടവരെയെല്ലാം അവർ വെടിവെച്ചിട്ടു.
യന്ത്രത്തോക്കുകളുമായി റോന്തുചുറ്റുന്ന ഹമാസുകാരെ സി.സി.ടി.വി.യിലൂടെ കണ്ട് ജനം പരിഭ്രമിച്ചു. കാർഷികഗ്രാമങ്ങളായ കിബുത്‌സുകളിൽ പാഞ്ഞുകയറി അവർ സ്ത്രീകളെ ബലാത്സംഗംചെയ്തു, കുഞ്ഞുങ്ങളെയുൾപ്പെടെ നിഷ്കരുണം കൊന്നു. യുവാക്കൾ ആഘോഷമായി ഒത്തുചേർന്ന സൂപ്പർ നോവ സംഗീതപരിപാടിയിലും ക്രൂരമായ ആക്രമണമഴിച്ചുവിട്ടു.
ഇസ്രയേലിനുള്ളിൽക്കയറി നടത്തുന്ന ആക്രമണങ്ങൾ അവരെ മാനസികമായി തകർക്കുന്നതിൽ നിർണായകമാണെന്ന ബോധ്യത്തിലായിരുന്നു നിഷ്ഠുരതയെല്ലാം. അതിനായവർ നിരീക്ഷണക്യാമറകളും സെൻസറുകളുമുള്ള അതിർത്തിവേലി പൊളിക്കുന്നതിന്റെയും അർധനഗ്നയായ യുവതിയുടെ മൃതദേഹം ട്രക്കിൽ കൊണ്ടുപോകുന്നതിന്റെയും ചേതനയറ്റ സൈനികന്റെ മൃതദേഹം ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 تعليقات