banner

കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രികൻ്റെ കാലിൽ ബസിന്റെ ടയർ കയറിയിറങ്ങി...!, 72-കാരൻ്റെ കാലിലൂടെ കയറിയിറങ്ങിയത് സ്വിഫ്ട് ബസിൻ്റെ ടയർ, അപകടം വണ്ടി മുന്നോട്ടെടുക്കവെ


സ്വന്തം ലേഖകൻ
കൊട്ടാരക്കര : കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രികനായ വൃദ്ധന്റെ കാലിൽ ബസ് കയറിയിറങ്ങി. വലതുകാൽ ചതഞ്ഞരഞ്ഞു. ആലപ്പുഴ രാമങ്കരി കാരയ്ക്കാട്ട് മഠത്തിൽ ഈശ്വരൻ പോറ്റിയുടെ(72) കാലിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിൽ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. കുടുംബവുമാെത്ത് വെമ്പായത്തേക്കുള്ള ബസ് കയറാൻ തുടങ്ങവെയായിരുന്നു അപകടം. 

സ്വിഫ്ട് ബസ് മുന്നോട്ടെടുക്കവെ ഈശ്വരൻ പോറ്റിയുടെ കാലിൽക്കൂടി കയറിയിറങ്ങുകയായിരുന്നു. ഉടൻതന്നെ പിങ്ക് പൊലീസ് എത്തി പൊലീസ് വാഹനത്തിൽ കയറ്റാൻ തുടങ്ങിയപ്പോഴേക്കും ആംബുലൻസെത്തി. തുടർന്ന് ഈശ്വരൻപോറ്റിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തി പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ചയിൽ കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിലും സമാന സംഭവമുണ്ടായി ഒരാളുടെ കാൽ മുറിച്ചുമാറ്റേണ്ടി വന്നിരുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات