സ്വന്തം ലേഖകൻ
ഷാര്‍ജ : വനിതാ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 151 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഗ്രേസ് ഹാരിസ് (40), തഹ്ലിയ മഗ്രാത് (32), എല്ലിസ് പെറി (32) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനാണ് സാധിച്ചത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 54) ഒഴികെ മറ്റാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സോഫി മൊളിനെക്‌സ് ഓസീസിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.
സ്‌കോര്‍ബോര്‍ഡില്‍ 47 റണ്‍സ് മാത്രമുള്ളപ്പോള്‍ മുന്‍നിര താരങ്ങളായ ഷെഫാലി വര്‍മ (20), സ്മൃതി മന്ദാന (6), ജെമീമ റോഡ്രിഗസ് (16) എന്നിവര്‍ മടങ്ങി. പിന്നാലെ കൗര്‍ – ദീപ്തി ശര്‍മ (29) സഖ്യം 63 കൂട്ടിചേര്‍ത്തു. 16-ാം ഓവറില്‍ ദീപ്തി പോയതോടെ ഇന്ത്യ തകര്‍ന്നു. റിച്ചാ ഘോഷ് (1), പൂജ വസ്ത്രകര്‍ (9), അരുന്ധതി റെഡ്ഡി (0), ശ്രേയങ്ക പാട്ടീല്‍ (0), രാധാ യാദവ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രേണുക താക്കൂര്‍ (1), ഹര്‍മന്‍പ്രീതിനൊപ്പം പുറത്താവാതെ നിന്നു.
നേരത്തെ, മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സുള്ളപ്പോള്‍ ബേത് മൂണി (2), ജോര്‍ജിയ വെയര്‍ഹാം (0) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. രേണുകയ്ക്കായിരുന്നു രണ്ട് വിക്കറ്റുകളും. തുടര്‍ന്ന് ഗ്രേസ് – മഗ്രാത് സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവരില്‍ മഗ്രാത്തിനെ പുറത്താക്കി രാധാ യാദവ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി.
വൈകാതെ ഗ്രേസിനെ ദീപ്തി ശര്‍മയും പുറത്താക്കി. എന്നാല്‍ പെറി റണ്‍സുയര്‍ത്തി. ഫോബെ ലിച്ച്ഫീല്‍ഡ് (15), അല്ലബെല്‍ സതര്‍ലന്‍ഡ് (10) നിര്‍ണായക സംഭാവന നല്‍കി. പെറിയെ കൂടാതെ അഷ്‌ളി ഗാര്‍ഡ്‌നറാണ് (6) പുറത്തായ മറ്റൊരു താരം. ലിച്ച്ഫീല്‍ഡിനൊപ്പം മേഗന്‍ ഷട്ട് (0) പുറത്താവാതെ നിന്നു.ഇന്ത്യക്ക് വേണ്ടി രേണുക താക്കൂര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 تعليقات