banner

മുതുകിൽ പുഴു ഉ​ണ്ടെന്ന് പറഞ്ഞ് ശ്രദ്ധതെറ്റിച്ചു...!, കാൽനടയാത്രക്കാരിയുടെ ഒന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണമാല സ്കൂട്ടറിൽ കടന്നുകളഞ്ഞു, 42-കാരൻ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
തുറവൂർ : മുതുകിൽ പുഴു ഉ​ണ്ടെന്ന് പറഞ്ഞ് ശ്രദ്ധതെറ്റിച്ച് കാൽനടയാത്രക്കാരിയുടെ സ്വർണമാല കവർന്നയാൾ പിടിയിൽ. വയോധികയുടെ ഒന്നേമുക്കാൽ പവൻ സ്വർണമാല കവർന്ന് സ്കൂട്ടറിൽ കടന്നുകളഞ്ഞ അരൂർ പഞ്ചായത്ത് ഒമ്പതാം വാർഡ് കിഴക്കേ പണ്ടാരകാട്ടിൽ അൻസാറാണ് (42) അറസ്റ്റിലായിരിക്കുന്നത്. കുത്തിയതോട് പോലീസാണ്‌ പ്രതിയെ പിടികൂടിയത്. ആലയ്ക്കാപറമ്പിൽ കോലത്തുപറമ്പ് ആനിയുടെ മാലയാണ് ഇയാൾ മോഷ്‌ടിച്ചത്. 

കഴിഞ്ഞ പത്താം തീയതി തുറവൂർ മഹാക്ഷേത്രത്തിനു തെക്കുവശം ഇടുങ്ങിയ റോഡിലൂടെ നടന്നു പോകുന്നതിനിടെ സ്‌കൂട്ടറിലെത്തിയ അൻസാർ, ആനിയുടെ മുതുകിൽ പുഴു ഇരിക്കുന്നതായി പറയുകയായിരുന്നു. ഇവർ പിന്നിലേക്ക് നോക്കുന്നതിനിടെ മാല പൊട്ടിച്ചു സ്കൂട്ടർ ഓടിച്ചുപോയി. മോഷ്ടിച്ച ശേഷം പണയം വെച്ച മാല പിന്നീട് പോലീസ് കണ്ടെടുത്തു. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കുത്തിയതോട് സ്റ്റേഷൻ ഓഫീസർ അജയ് മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات